Posted by അനില്‍ സോപാനം


കരയരുത് മക്കളെ കരയരുത് മക്കളെ

വരദാനമായൊരു കലയില്ലെ നിങ്ങളില്‍

കരയിച്ചു നിങ്ങളെ ക്യാമറകാണിച്ചു

കരച്ചിലു വില്‍ക്കുന്നകാലമിതോര്‍ക്കുക


സീരിയല്‍ കണ്ടു മടുത്തിരിക്കുന്നൊരാ നവ

നാരീ സമൂഹത്തിനീവിധം ഭാഗ്യമൊ?

ചാരത്തിരിക്കുന്ന മക്കളെ നോക്കാതെ

കരയുന്നു നിങ്ങളിതാര്‍ക്കുവേണ്ടി


സ്റ്റാര്‍സിങ്ങറെന്നൊരാ സംഗതി മത്സരം

ഓര്‍ക്കുക പാവം കുട്ടികളെ നിങ്ങള്‍

‍ആര്‍ക്കും വേണ്ടാത്ത ഫ്ലാറ്റിന്‍റെ പേരിലോ?

കരയെണ്ട നിങ്ങളിതവസാന വാക്കല്ല


മരിച്ചാലും കേള്‍ക്കുന്ന സംഗീത പ്രതിഭകള്‍

‍ഓര്‍ക്കുകയെന്നും പ്രതിഭാവിലാസങ്ങള്‍

‍സ്റ്റാര്‍സിങ്ങറില്ലാത്ത സമയത്തു വന്നവര്‍

‍കരയെണ്ട സ്റ്റാര്‍സിങ്ങറവസാന വാ‍ക്കല്ല...........

7 comments

ഇതു നന്നായിരിക്കുന്നല്ലോ
:)

നന്നായിരിക്കുന്നു.

യാതൊരു ഐഡിയായുമില്ലാത്ത സ്റ്റാര്‍ സിംഗറുകള്‍...

യാതൊരു ജാടയുമില്ലാതെ എഴുതിയിരിക്കുന്നു.
കവിത തരാക്കേടില്ല. പക്ഷെ അതിലെ ആശയങ്ങള്‍ സൂപ്പറബ്ബ് ആണ്.
സ്റ്റാര്‍ സിങര്‍, അമൃതയില്‍ അങ്ങിനെ ഒരു പരിപാടി വരുമെന്ന് ഞാങ്കരുതിയിരുന്നില്ല
:)
ഉപാസന

കരയുന്നു നിങ്ങളിതാര്‍ക്കുവേണ്ടി.?
ഹഹാ...അതു് കരയുന്നവര്‍ക്കും കരയിപ്പിക്കുന്നവര്‍ക്കും അറിഞ്ഞുകൂടാ. നന്നായിട്ടുണ്ടു്.

കവിത നന്നായിരിക്കുന്നു!
സ്റ്റാര്‍ സിം‌ഗര്‍മാരെ മുട്ടി വഴിനടക്കാന്‍ പറ്റാത്ത കാലമാണ്‍ ഇനി വരാനിരിക്കുന്നത്!

ആഹാ ഇതു കലക്കി 100പര്‍ണ്ണികേ.

പാടാനറിയില്ലെങ്കിലും കരയാനറിയണം. നല്ല പോലെ പാടിയില്ലെങ്കിലും വോട്ടുകള്‍ SMS ആയി കിട്ടിയാല്‍ മതി ഐഡിയ ഇല്ലാത്ത ഐഡിയ സിംഗര്‍ ആവാന്‍.

എന്റ്റെ വക 3 s.m.s പിന്നെ രണ്ടു തുള്ളി കണ്ണീരും...

Post a Comment

Contributors

My photo
കേട്ട കഥകളൊക്കെ വഷളാവും ല്ലെയ്? ക്രൂരന്‍,ഹൃദയമില്ലത്തവന്‍..... വിശേഷപ്പട്ടങ്ങള്‍ ഏറെയുണ്ട്....... കീഴടങ്ങിയിട്ടുള്ളത് നല്ല കലാകാരന്മാരുടെ മുന്‍പില്‍ മാത്രം...പിന്നെ ഇഷ്ടം നല്ല ചട്ടമ്പികളേയാ...ഈ രണ്ട് വര്‍ഗായിട്ടേ ചങ്ങാത്തം ഉള്ളു.....