സ്റ്റാര്‍ സിങ്ങേഴ്സ്( ആക്ടേഴ്സ്)-കവിതയില്ലാക്കവിത  

Posted by അനില്‍ സോപാനം


ഉണരുക നിങ്ങള്‍ യുവരക്തങ്ങളെ കളിയിതു കണ്ടില്ലെ?
ജനകോടികളെ വിഡ്ഡികളാക്കും അഭിനയമിതു കേമം.

സംഗീതത്തിന്‍ പേരുപറഞ്ഞാണീ വ്യഭിചാരം
കാശുപീടുങ്ങാന്‍ നിറമേകിയിതു പുതിയൊരു സംരംഭം

പാടുക വേഗം ഫ്ലാറ്റൊന്നേകാം ഉടനടിയെന്നൊമൊരു ഗ്രൂപ്പും
പിന്നണിഗായകരാക്കാമെന്നു പറഞ്ഞൊരു ബഹുവിനയന്‍

പിന്നെയുമല്ലൊ എസ്സെമ്മസിന്‍ മായികമൊരുലോകം
സംഗീ‍തത്തില്‍ എസ്സെമ്മെസിനും നല്ലവിലയല്ലെ?

ത്യാഗരു,ദീഷിത,ചെമ്പൈസ്വാമിയും തിരുനാളാകും സ്വാതി
ഷഡ്കാലര്‍ പിന്നെ ഗന്ധര്‍വ ജയചന്ദ്രാദികള്‍

സാഗരമധ്യെ സംഗീതമായ് നില്പതുമിവരിവിടെ
കിട്ടിയ എസ്സെമ്മസിന്‍ എണ്ണമെടുക്കൂ, കഴിയില്ലണ്ണാച്ചീ

കൈക്കുലിക്കായ് സംഗതിയില്ല സംഗതിയില്ല എന്നു പറയുമിവര്‍
കാശുകൊടുത്താല്‍ സംഗതിയെല്ലം എന്തു കറക്ടാണോ?

ശ്രുതിതെറ്റാതെ സപ്തസ്വരങ്ങള്‍ പാടാനറിയാമൊ?
പാടാനില്ല കാശു തരാമെ എന്നെയുമിന്നാക്കൂ..

അങ്ങനെകേറിയൊന്നാം റാങ്കും നേടിയെടുത്തിടുമെ
ഇങ്ങനെ കിട്ടും സമ്മാ‍നങ്ങള്‍ ശാശ്വതമല്ലല്ലൊ.

വിധിപറയാനോ കഴിയില്ലെന്നോ അഭിനയമിതുവേണ്ട
വിധിപറയാനായ് വേണ്ടിനിമേലില്‍ ഇത്തരമെസ്സമ്മസ്സ്

പറയുക നിങ്ങള്‍ എസ്സെമ്മസിനു എത്രയാ കമ്മീഷന്‍?
തകരപ്പാട്ടയായ് റോഡിലിറങ്ങുക അതുതന്നെ ഭേദം.

ചങ്ങാതികളുടെ സ്നേഹം കൊണ്ട് വളര്‍ന്നൊരു ശ്രീക്കുട്ടാ?
സംഗതിയില്ല “ലാലു”ണ്ടല്ലോ പിന്നെന്തിനു പേടീ.

മലയാളത്തെ സായിപ്പിനായ് വിറ്റൊരു ദീദിയുഷേ?
പാടുകനിങ്ങളൊരുകീര്‍ത്തനമീ സ്റ്റേജിലുടന്‍ തന്നെ

എണ്ണിയെടുക്കാം സിനിമകളണ്ണാ നമ്മുടെയണ്ണാച്ചീ
അതിലെണ്ണാമൊ നല്ലൊരു ഗാനം നിങ്ങടെ സംഗീതം?

പാവം പ്രേക്ഷകരറിയുന്നുണ്ടോ അഭിനവകാപട്യം?
അറിയുക നിങ്ങള്‍ നിര്‍ത്തുക വേഗം ഈ പുതു വോട്ടിഗും

-----------------------------------------------------

ചിത്രത്തിനു കടപ്പാട്-ഭൈരവസമാചാരം


3 comments

മലയാള ഗാനങ്ങളുടെ ശത്രുക്കള്‍ നമ്മള്‍ മലയാളികള്‍ തന്നെ..
ലജ്ജാവതി പോലെയുള്ള ഗാനങ്ങള്‍ നമ്മുടെ നാട്ടില്‍ ബോക്സ് ഓഫീസ് ഹിറ്റ് ആകുമ്പോള്‍
സുഹൃത്തേ നിങ്ങളും ഞാനും പഴയ മലയാള ഗാനങ്ങളേ ഇഷ്ടപെട്ടവരും അന്യരാകുന്നു..
ഇന്നു എല്ലാം ബിസിനസ്സ് ആണ്...ജീവിത മാര്‍ഗമാണ്..
അതിന്‍റെ പേരില്‍ എന്തും നെറികേടും കാണിക്കുവാനുള്ള ചങ്കൂറ്റം മലയാളികള്‍ക്ക് വളരെ കൂടുതലാണ് എന്ന് രാഷ്ട്രീയ അതിപ്രസരമുള്ള ദൈവത്തിന്‍റെ നാടും അതിലെ വാസികളും ദിനം തോറും തെളിയിച്ചു കൊണ്ടിരിക്കുന്നു..
മനുഷ്യത്തം ഇന്നു കടങ്കഥയാണ് പുതിയ തലമുറയ്ക്ക്‌.. ലാലും ശ്രീകുട്ടനും എല്ലാം ഈ ജനങ്ങള്‍ വലുതാക്കിയ മഹാ മനുഷ്യരാണ്.. അവര്‍ ചെയ്യുന്നതെന്തും തിരുവായ്ക്ക് എതിര്‍വായ് ഇല്ലാതേ സ്വീകരിക്കുന്ന ഒരു കണ്‍സ്യൂമര്‍ സ്റ്റേറ്റ് ആയി ഈ ദൈവത്തിന്‍റെ നാടു.. കേരളം ഭ്രാന്താലയം എന്ന് പറഞ്ഞെതെത്ര ശെരി.
വെളിച്ചം ദൂരെയാണ്...

അതേയ്, പാട്ട് മോശായാലും വിഡ്ഡിവേഷം കെട്ടി ആടുന്നത് ഗംഭീരമായിരിക്കണം. എന്നാലെ ‘സംഗതി’ ഉണ്ടാകൂ. അപ്പഴേ മാര്‍ക്ക് കിട്ടൂ. പിന്നെ എസ്സെമെസ്സും. അങ്ങിനെയായാല്‍ സൂപ്പര്‍ സിംഗര്‍. ബെസ്റ്റ് കണ്ണാ ബെസ്റ്റ്.

ഇതാണിതിലെ റിയാലിറ്റി എന്നു പറയുന്ന ഭാഗം - ബിസിനസ്സ്.




“അതിലെണ്ണാമൊ നല്ലൊരു ഗാനം..”


- ഇതെല്ലാം ഞാനെണ്ണുന്നവയാണ്, എനിക്ക് വളരെ ഇഷ്ടപ്പെട്ടവയാണ്.


“ആകാശദീപമെന്നുമുണരുമിടമായോ..“

“ശ്രീരാഗമോ തേടുന്നുനീ..“

“താളമയഞ്ഞു ഗാനമപൂര്‍ണ്ണം..”

“എന്റെ സിന്ദൂരരേഖയിലെങ്ങോ..”

Post a Comment

Contributors

My photo
കേട്ട കഥകളൊക്കെ വഷളാവും ല്ലെയ്? ക്രൂരന്‍,ഹൃദയമില്ലത്തവന്‍..... വിശേഷപ്പട്ടങ്ങള്‍ ഏറെയുണ്ട്....... കീഴടങ്ങിയിട്ടുള്ളത് നല്ല കലാകാരന്മാരുടെ മുന്‍പില്‍ മാത്രം...പിന്നെ ഇഷ്ടം നല്ല ചട്ടമ്പികളേയാ...ഈ രണ്ട് വര്‍ഗായിട്ടേ ചങ്ങാത്തം ഉള്ളു.....